വിളവിറക്കൽ ഉദ്ഘാടനം
Wednesday 09 July 2025 1:07 AM IST
കൊല്ലങ്കോട്: കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ സംയോജിത പച്ചക്കറി കൃഷി പരിപാടി വിളവിറക്കൽ എലവഞ്ചേരി പഞ്ചായത്തിലെ തുമ്പിടി കരിപ്പായി പാടശേഖരത്തിൽ നടത്തി. വിളവിറക്കൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പ്രേമൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.ശിവരാമൻ, കർഷകസംഘം ജില്ലാ സെക്രട്ടറി എം.ആർ.മുരളി, സംഘം സംസ്ഥാന കമ്മറ്റി അംഗം ജോസ് മാത്യൂസ്, ജില്ലാ കമ്മറ്റി അംഗം ശാലിനി കറുപ്പേഷ്, കർഷകസംഘം ഏരിയ ഭാരവാഹികളായ ടി.കെ.പരമേശ്വരൻ, കെ.കലാധൻ, എ.ചെന്താമര എന്നിവർ സംസാരിച്ചു.