മെഡിക്കൽ ക്യാമ്പ്
Wednesday 09 July 2025 1:09 AM IST
വടക്കഞ്ചേരി: ആലത്തൂർ സോഷ്യൽ വെൽഫെയർ സഹകരണ സംഘവും വടക്കഞ്ചേരി ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജൂലായ് 10ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ വടക്കഞ്ചേരി എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കും. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് അയ്യഴി ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.കെ.സന്തോഷ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി.ഡി.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.