ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നു: ദമ്പതികൾക്ക് പരിക്ക്

Wednesday 09 July 2025 1:33 AM IST

ഇരിങ്ങാലക്കുട: വീട്ടിലെ ഗ്യാസ് സിലിണ്ടർ ലീക്കായി തീപടർന്ന് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടുപകരണങ്ങൾ കത്തിനശിച്ചു. തൃക്കോവിൽ വീട്ടിൽ രവീന്ദ്രൻ (70), ഭാര്യ ജയശ്രീ (62) എന്നിവർക്കാണ് പരിക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ ജയശ്രീയുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. എല്ലാ മുറികളിലേക്കും തീ പടർന്ന് ഇലക്ട്രിക് ഉപകരണങ്ങളടക്കം കത്തിനശിച്ചു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികൾ ദമ്പതികളെ വീട്ടിൽ നിന്നും പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.