വിദ്യാലയങ്ങളിൽ ദൈവദശകം:  ചർച്ച നടത്തുമെന്ന് മന്ത്രി

Wednesday 09 July 2025 2:36 AM IST

കോവളം: ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഭാത പ്രാർത്ഥനാഗീതമായി ആലപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാലയങ്ങളിലും സർക്കാർ പരിപാടികളിലും ദൈവദശകം പ്രാർത്ഥനാ ഗീതമായി അംഗീകരിക്കണമെന്ന് യോഗം അസി.സെക്രട്ടറി കെ.എ. ബാഹുലേയനാണ് മന്ത്രിയോട് അഭ്യർത്ഥിച്ചത്. കോവളം എൻ.നാഗപ്പൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഇത് സംബന്ധിച്ച് ചർച്ചചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കിയത്.