ഇൻഡസ്ട്രിയൽ എക്സിബിഷൻ ജനുവരിയിൽ

Wednesday 09 July 2025 2:39 AM IST

തിരുവനന്തപുരം: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 18 വരെ അങ്കമാലി അഡ്ലക്‌സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ, മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ വ്യവസായവകുപ്പിന്റെയും കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി അഞ്ഞൂറ് പ്രമുഖ മെഷിനറി നിർമ്മാതാക്കളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.പി രാമചന്ദ്രൻ നായർ, എക്‌സ്‌പോ സി.ഇ.ഒ സിജി നായർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.