കേരള സർവകലാശാല

Tuesday 17 September 2019 6:24 PM IST
kerala university high court computer asistant grade2 appoinment

ടൈംടേ​ബിൾ

ഒന്നും രണ്ടും സെമ​സ്റ്റർ എം.​ബി.എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) മേഴ്സി​ചാൻസ് (2009 സ്‌കീം) ഡിഗ്രി പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

ഒക്‌ടോ​ബർ 1 ന് ആരം​ഭി​ക്കുന്ന ബി.​എ​സ് സി (ആ​ന്വൽ സ്‌കീം) മാത്ത​മാ​റ്റിക്സ് മെയിൻ പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനി​യ​റിം​ഗ്, കാര്യ​വട്ടം ഏഴാം സെമ​സ്റ്റർ ബി.​ടെക് ഡിഗ്രി ഒക്‌ടോ​ബർ 2019 (2013 സ്‌കീം - 2015 അഡ്മി​ഷൻ) സപ്ലി​മെന്ററി പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

വൈവാവോസി

ത്രിവ​ത്സര എൽ എൽ.ബി ആറാം സെമ​സ്റ്റർ, പഞ്ച​വ​ത്സര എൽ എൽ.ബി പത്താം സെമ​സ്റ്റർ (2011​-12 അഡ്മി​ഷന് മുൻപു​ള​ള​ത്) വൈവാ വോസി 23 ന് ഉച്ചയ്ക്ക് 2.30 ന് സർവ​ക​ലാ​ശാ​ല​യുടെ പാളയം കാമ്പ​സിൽ നട​ത്തും.


മേഴ്സി​ചാൻസ്

2008 അഡ്മി​ഷൻ വരെ​യു​ളള റീസ്ട്ര​ക്‌ച്ചേർഡ്/വൊക്കേ​ഷ​ണൽ കോഴ്സു​കൾക്ക് അനു​വ​ദി​ച്ചി​ട്ടു​ളള മേഴ്സി​ചാൻസ് പ്രകാരം നട​ത്തേണ്ട ഒന്ന്, മൂന്ന്, അഞ്ച് സെമ​സ്റ്റർ പരീ​ക്ഷ​കൾക്കു​ളള അപേ​ക്ഷ​കൾ അതതു കോളേ​ജു​ക​ളിലെ പ്രിൻസി​പ്പൽമാർക്ക് ഒക്‌ടോ​ബർ 4നകം നിശ്ചിത മേഴ്സി​ചാൻസ് ഫീസ് 2000 ഒടുക്കി നൽകണം. പരീ​ക്ഷാ​തീ​യതി സംബ​ന്ധി​ച്ചു​ളള വിവ​ര​ങ്ങൾ 30 നു ശേഷം അതതു കോളേജ് പ്രിൻസി​പ്പൽമാ​രിൽ നിന്നും അറി​യാം.


വിദൂര കോഴ്സു​കൾക്ക് 30 വരെ അപേ​ക്ഷിക്കാം

സർവ​ക​ലാ​ശാല വിദൂര വിദ്യാ​ഭ്യാസ വിഭാഗം ബിരുദ ബിരു​ദാ​ന​ന്തര കോഴ്സു​ക​ളി​ലേ​ക്കു​ളള പ്രവേ​ശനം 30 വരെ നീട്ടി​. എം.​ബി.എ പ്രോഗ്രാ​മിന് അപേ​ക്ഷി​ക്കാ​നു​ളള അവ​സാന തീയതി 28. ഗ്രൂപ്പ് ഡിസ്‌ക​ഷനും ഇന്റർവ്യൂവും 30 ന് വിദൂര വിദ്യാ​ഭ്യാസ വിഭാ​ഗ​ത്തിൽ നട​ത്തും. ഓൺലൈൻ രജി​സ്‌ട്രേ​ഷ​നു​ളള ലിങ്ക് www.ideku.net ൽ. അപ​ക്ഷ​യുടെ ശരി​പ​കർപ്പ്, അനു​ബ​ന്ധ​രേ​ഖ​കൾ മുത​ലാ​യവ അപേ​ക്ഷിച്ച് അഞ്ചു ദിവ​സ​ത്തി​നു​ള​ളിൽ വിദൂ​ര​വി​ദ്യാ​ഭ്യാസ വിഭാഗം ഓഫീ​സിൽ എത്തി​ക്കണം.


പരീ​ക്ഷാ​ഫലം

രണ്ടാം സെമ​സ്റ്റർ, 2019 ഏപ്രി​ലിൽ നടന്ന നാലാം സെമ​സ്റ്റർ എം.​എ​ഫ്.എ (പെ​യിന്റിംഗ് ആൻഡ് സ്‌കൾപ്ച്ചർ) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. രണ്ടാം സെമ​സ്റ്റർ എം.​എ​ഫ്.എ (പെ​യിന്റിംഗ് ആന്റ് സ്‌കൾപ്ചർ) പരീ​ക്ഷ​യുടെ സൂക്ഷ്മ​പരിശോധ​നയ്ക്ക് 30 വരെ അപേ​ക്ഷി​ക്കാം.

എം.​എ​സ് സി ബയോ​കെ​മിസ്ട്രി 2017 - 2019 ബാച്ച് (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

ഒന്നാം സെമ​സ്റ്റർ ബി.​പി.എ (വോ​ക്കൽ/വീണ/വയ​ലിൻ/മൃദംഗം/ഡാൻസ്), ബി.എ കമ്മ്യൂ​ണി​ക്കേ​റ്റീവ് അറ​ബിക്, ബി.​എ​സ് സി ബയോ​കെ​മിസ്ട്രി ആൻഡ് ഇൻഡ​സ്ട്രി​യൽ മൈക്രോ​ബ​യോ​ളജി (2018 അഡ്മി​ഷൻ - റഗു​ലർ, 2017 അഡ്മി​ഷൻ - ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2016, 2015, 2014 & 2013 അഡ്മിഷൻ - സപ്ലി​മെന്റ​റി) എന്നീ ഡിഗ്രി പരീ​ക്ഷാ​ഫലങ്ങൾ വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

അഞ്ചാം സെമ​സ്റ്റർ ബി.​ടെക് പാർട്ട് ടൈം റീസ്ട്ര​ക്‌ച്ചേർഡ് 2013 സ്‌കീം പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.