പ്രസവത്തിന് ശേഷം അശ്വിൻ ദിയയ്‌‌ക്ക് കൊടുത്ത സർപ്രൈസ്; ഇതുപോലൊരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം വേണമെന്ന് ആരാധകർ

Wednesday 09 July 2025 2:18 PM IST

നടൻ കൃഷ്‌ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്‌ണയ്‌ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും കഴിഞ്ഞ ശനിയാഴ്‌ചയാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ മുഖം ഇതുവരെ വെളിപ്പെടുത്തിയില്ലെങ്കിലും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാവരും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രസവത്തിന് ശേഷം അശ്വിൻ ദിയയ്‌ക്ക് കൊടുത്ത സർപ്രൈസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിയയുടെ യൂട്യൂബ് ചാനലിൽ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പതിവിൽ നിന്ന് വിപരീതമായി അശ്വിനാണ് ഈ വ്ലോഗ് ആരംഭിച്ചത്. ദിയയ്‌ക്ക് ആശുപത്രിയിൽ അഡ്‌മിറ്റ് ആകേണ്ട ദിവസമാണ് സംഭവം. ദിയയ്‌ക്കായി മനോഹരമായ പൂക്കൾ നിറച്ച ബൊക്കെയും ചുവപ്പ് നിറത്തലുള്ള ബലൂണുമാണ് അശ്വിൻ വാങ്ങിയത്. ഒപ്പം കുഞ്ഞ് വന്നശേഷം ആശുപത്രിയിൽ മുറി അലങ്കരിക്കാൻ ആവശ്യമായ സാധനങ്ങളും വാങ്ങി. ഇക്കാര്യം ദിയയ്‌ക്ക് അറിയില്ലായിരുന്നു.

ബൊക്കെയും ബലൂണും കൊടുത്തപ്പോൾ തന്നെ ദിയ ഏറെ സന്തോഷത്തിലായി. പിന്നീട് പ്രസവ ശേഷം അശ്വിൻ മുറി അലങ്കരിച്ചു. ദിയ ഇത് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് പറയുന്നുണ്ട്. നിരവധിപേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകളിട്ടിരിക്കുന്നത്. 'അശ്വിനെ പോലൊരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം വേണം, അശ്വിന്റെ ഫാൻ ആയി, ദിയയുടെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു', എന്നാണ് പലരും കമന്റ് ചെയ്‌തിരിക്കുന്നത്.