വിജയികളെ അനുമോദിച്ചു

Thursday 10 July 2025 12:02 AM IST
ചോറോട് ഗ്രാമശ്രീ അയൽപക്ക വേദി യുടെ അനുമോദന ചടങ്ങ് സി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: ചോറോട് ഈസ്റ്റ് രാമത്ത് മുക്കിൽ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ രാമത്ത് മുക്ക് പ്രദേശത്തെ എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെയും സ്പെൽബി മത്സരത്തിൽ 3ാം സ്ഥാനം നേടിയ വിദ്യാ‌ർത്ഥിയെയും അനുമോദിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസം - ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സി.നാരായണൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവുംനിർവഹിച്ചു. ചോറോട്ഗവ: ഹൈസ്ക്കൂൾ അദ്ധ്യാപിക വി.കെ.ഷീബ " വീടും ഞാനും", എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.മോഹനൻ വിജയികളെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ പ്രസംഗിച്ചു. സജിത് ചാത്തോത്ത് സ്വാഗതവും മഹേഷ് കുമാർ പി.കെ നന്ദിയും പറഞ്ഞു.