ബാദുഷ കടലുണ്ടിക്ക് സ്വീകരണം നൽകി
Thursday 10 July 2025 12:00 AM IST
ഫറോക്ക്: കേരള പ്രവാസി സംഘo ഫറോക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി കുടുംബ സംഗമവും സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായി തെരഞ്ഞടുത്ത ബാദുഷ കടലുണ്ടിക്ക് സ്വീകരണവും നൽകി. ജില്ലാ സെക്രട്ടറി സി. വി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു .ഏരിയ ട്രഷറർ ജലീൽ ചാലിൽ, ബാദുഷ കടലുണ്ടിയെ അനുമോദിച്ചു. ഏരിയ പ്രസിഡന്റ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി പേരോത്ത് പ്രകാശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജലീൽ ചാലിൽ, എൻ. രാജീവൻ, പ്രവീൺ കൂട്ടുങ്ങൽ, ഏരിയ സെക്രട്ടറി പി. ഗിരീഷ് കുമാർ ,വി. അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.