പുസ്തകമേള സംഘടിപ്പിച്ചു

Thursday 10 July 2025 12:09 AM IST
ഓർക്കാട്ടേരി എൽ.പി യിൽ വയനാമാസാചരണത്തിൽ പുസ്തകമേള. നടന്നപ്പോൾ

വടകര:വായനാമാസാചരണത്തിന്റെ ഭാഗമായി ഓർക്കാട്ടേരി എൽ.പി സ്കൂളിൽ പുസ്തകമേള സംഘടിപ്പിച്ചു. ചെറുകഥകൾ, ചിത്ര പുസ്തകങ്ങൾ,കുട്ടിക്കവിതകൾ തുടങ്ങി വായനയിലേക്ക് കുട്ടികളെ ആകർഷിക്കുന്ന നിരവധി പുസ്തകങ്ങൾ മേളയുടെ ഭാഗമായി ഒരുക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മേളയുടെ ഭാഗമായി പുസ്തകങ്ങൾ മിതമായ നിരക്കിൽ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കി. സ്കൂൾ ഹാളിൽ നടന്ന പുസ്തകമേള മുൻ പ്രധാനാദ്ധ്യാപിക കെ ബീന ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സി. കെ റീന അദ്ധ്യക്ഷത വഹിച്ചു. പി ജയചന്ദ്രൻ, പി കിരൺജിത്ത്, എം .പി ഷൈനി, കെ .പി ഷിബിൻ, യൂജിൻ ജി വിജയൻ, സദാനന്ദൻ, ടി സി പ്രദീപ്,രാധ വിജയൻ എന്നിവർ പ്രസംഗിച്ചു.