വനിത ഫോറസ്റ്റ് വാച്ചര്‍ നിയമനം

Thursday 10 July 2025 12:38 AM IST
വനിത ഫോറസ്റ്റ് വാച്ചര്‍

കോഴിക്കോട്: വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പട്ടികവര്‍ഗ ആദിവാസി വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യമുള്ളവരും സാക്ഷരരും ആയിരിക്കണം. ഇക്കാര്യം തെളിയിക്കുന്ന റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍/ടി.ഇ.ഒയുടെ സര്‍ട്ടിഫിക്കറ്റ്, വനം വകുപ്പില്‍ വാച്ചറായി സേവനമനുഷ്ഠിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും ഗസറ്റ് വിജ്ഞാപനത്തില്‍ ലഭ്യമാണ്. അവസാന തീയതി: ജൂലായ് 16.