'കതിർ" പച്ചക്കറി കൃഷിക്ക് തുടക്കം

Thursday 10 July 2025 1:41 AM IST
സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ കതിർ സംയോജിത കൃഷി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ മുളവൂർ ലോക്കൽ കമ്മിറ്റിയിലെ ആട്ടായം കിഴക്കേക്കടവ് പാടത്ത് 'കതിർ" സംയോജിത കൃഷി പദ്ധതിക്ക് തുടക്കമായി. ഇതുവഴി വിവിധ ഇനം പച്ചക്കറികളാണ് ഉത്പാദിപ്പിക്കുക. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു അദ്ധ്യക്ഷനായി. എം.ആർ. പ്രഭാകരൻ, എം.എ. സഹീർ, ഒ.കെ മുഹമ്മദ്, ഫെബിൻ പി. മൂസ, കെ.കെ. അനീഷ്‌,​ ഇ.എം. ഷാജി, പി.എ. മൈ‌തീൻ, പി.ജി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.