അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ
Wednesday 09 July 2025 6:25 PM IST
അങ്കമാലി: അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ പുതിയ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പായ 'അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ' ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. ചടങ്ങിൽ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ്, മറ്റ് ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു. വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പ് വഴി ജനങ്ങൾക്ക് തങ്ങളുടെ വിരൽത്തുമ്പിൽ ആരോഗ്യപരമായ ഒട്ടേറെ വിവരങ്ങൾ ലഭ്യമാകും. സ്ഥിരമായ ഹെൽത്ത് ടിപ്സ്, അപ്പോളോയിലെ വിദഗ്ദ്ധ ഡോക്ടർമാർ തയ്യാറാക്കിയ ആരോഗ്യ അവബോധ വീഡിയോകൾ, ആശുപത്രി സേവനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ, അത്യാഹിത ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.