ആരോഗ്യ സർവകലാശാല വാർത്തകൾ

Tuesday 17 September 2019 6:55 PM IST
kuhs

പരീക്ഷ രജിസ്ട്രേഷൻ

ഫൈനൽ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം) പരീക്ഷയ്ക്ക് ഇരുപത്തിനാലു മുതൽ ഒക്ടോബർ മൂന്നു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ ഒക്ടോബർ ഒമ്പതു വരെയും, 315 രൂപ സൂപ്പർഫൈനോടെയും ഒക്ടോബർ പതിനൊന്ന് വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം) പരീക്ഷയ്ക്ക് ഇരുപത്തിനാലു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ ഇരുപത്തിയാറ് വരെയും, 315 രൂപ സൂപ്പർഫൈനോടെ മുപ്പതു വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

രണ്ടാം വർഷ ബി.എസ്.സി.എം.എൽ.ടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പതിനേഴ് മുതൽ മുപ്പതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ ഒക്ടോബർ അഞ്ചു വരെയും, 315 രൂപ സൂപ്പർ ഫൈനോടെ ഒക്ടോബർ പതിനൊന്നു വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.