ബഷീർ അനുസ്മരണം

Wednesday 09 July 2025 7:16 PM IST

കാക്കനാട് : ആക്ട് കേരളയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തിൽ വായനമത്സരം നടത്തി. സമ്മേളനം കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോഷി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗായിക തെന്നൽ മുഖ്യാതിഥി ആയിരുന്നു. നോവലിസ്റ്റ് ജോർജ് മരങ്ങോലി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശിവദാസ് വൈക്കം ചീഫ് കോ-ഓർഡിനേറ്റർ ജലീൽ താനത്ത് തുടങ്ങിയവർ സംസാരിച്ചു.സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ വായനമത്സരത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ ഡോ.സീന ഹരിദാസും കുട്ടികളുടെ വിഭാഗത്തിൽ ഹരിത ഹരീഷും ഒന്നാം സമ്മാനം നേടി. തുടർന്ന് സാഹിത്യരചനകളുടെ അവതരണവും ബഷീറിന്റെ പൂവൻ പഴത്തിന്റെ രംഗാവിഷ്കാരവും നടന്നു.