എ.ആർ ക്ലാസ് സ്‌കൂളുകളിൽ
Wednesday 09 July 2025 8:15 PM IST
കൊച്ചി: മഹാരാഷ്ട്ര സർക്കാരുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷനിലെ സ്റ്റാർട്ടപ്പായ ഇൻഫ്യൂസറി 121 ആദിവാസി സ്‌കൂളുകളിൽ ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) അധിഷ്ഠിത പഠനസൗകര്യം ഒരുക്കി. നഴ്‌സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ശാസ്ത്രം, ഗണിതം, പരിസ്ഥിതിപഠനം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ പഠിക്കാനുള്ള സംവിധാനം ഇൻഫ്യൂസറി ട്യൂട്ടർ ആപ്പ് വഴി ലഭ്യമാകും. 2018ൽ കോട്ടയം സ്വദേശി തോംസൺ ടോമും തൃശൂർ സ്വദേശി ശ്യാം പ്രദീപ് ആലിലും വിദ്യാർത്ഥി സ്റ്റാർട്ടപ്പായാണ് ഇൻഫ്യൂസറി ആരംഭിച്ചത്. പാഠഭാഗങ്ങൾ ത്രിഡി മോഡലുകളായി കാണാനും സംവദിക്കാനും സഹായിക്കുമെന്ന് തോംസൺ ടോം പറഞ്ഞു.