പഞ്ചവടി പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു
Thursday 10 July 2025 12:27 AM IST
പേരാമ്പ്ര: കക്കയം പഞ്ചവടി പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. ബാലുശ്ശേരി കിനാലൂർ പൂളക്കണ്ടി സ്വദേശി അശ്വിൻ മോഹൻ (30) ആണ് ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഇന്നലെ പുഴയിൽ എത്തിയ യുവാവ് കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. പേരാമ്പ്ര ഫയർഫോഴ്സും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.