സ്കൂളിന് ഒ.എസ്.എ മോട്ടോർ പമ്പ് നൽകി
Thursday 10 July 2025 12:09 AM IST
കാസർകോട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ബ്ലോക്കിന് ശുദ്ധജലം എത്തിക്കുന്നതിനായി പൂർവ്വ വിദ്യാർത്ഥി സംഘടന ഒ.എസ്.എ മോട്ടോർ വാട്ടർ പമ്പ് സമ്മാനിച്ചു. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഒ.എസ്.എ ട്രഷറർ സി.കെ അബ്ദുള്ള ചെർക്കള പ്രധാനാദ്ധ്യാപിക ഉഷയ്ക്ക് പമ്പ് കൈമാറി. വർക്കിംഗ് പ്രസിഡന്റ് കെ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. മഹമൂദ് വട്ടയക്കാട്, ഹാരിസ് പൂരണം, അഷ്റഫ് പോപ്പുലർ, റസാഖ് കുന്നിൽ, അദ്ധ്യാപികമാരായ അനിത, ഉഷ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു. സ്‌കൂളിൽനിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെ 12ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും.