'കരിയർ ജ്വാല' ജില്ലാ തല ഉദ്ഘാടനം
Thursday 10 July 2025 12:22 AM IST
കാസർകോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കുള്ള തുടർപഠനം സംബന്ധിച്ച കോഴ്സുകളും ജോലി സാദ്ധ്യതകളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന 'കരിയർ ജ്വാല' എന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നെല്ലിക്കുന്ന് ഗേൾസ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലയ്മെന്റ് ഓഫീസർ ജാസ്മിൻ ബി. കാസ് സ്വാഗതം പറഞ്ഞു എച്ച്.എം എൻ. അനസൂയ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. എംപ്ലയ്മെന്റ് ഓഫീസർ പി.കെ അജേഷ് നന്ദി പറഞ്ഞു. തുടർന്ന് പത്താം തരം വിദ്യാർത്ഥികൾക്ക് ഷൈജിത്ത് കരിയർ ഗൈഡൻസ് ക്ലാസ് നൽകി.