വി.എസിന്റെ നിലയിൽ മാറ്റമില്ല
Thursday 10 July 2025 12:04 AM IST
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. പട്ടം എസ്.യു.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന് ഡയാലിസിസ് ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും പുരോഗതിയില്ല. തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്. നിലവിലെ ചികിത്സകൾ തുടരാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.