'ദിയയുടെ പ്രസവം നടന്ന ലേബര്‍ സ്യൂട്ടിന് ഉയര്‍ന്ന വാടക, താങ്ങാനാകുക ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ക്ക് മാത്രം'

Wednesday 09 July 2025 9:19 PM IST

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്. ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബ് ചാനല്‍ വഴി ദിയ പങ്കുവച്ച പ്രസവ വീഡിയോ കണ്ടത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടര്‍ സൗമ്യ സരിന്‍. പ്രസവ വീഡിയോ പങ്കുവച്ചുള്ള വീഡിയോ അനുകരണീയമാണെന്നാണ് ഡോക്ടര്‍ സൗമ്യയുടെ അഭിപ്രായം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ശ്വേത മേനോന്റെ പ്രസവ വീഡിയോ പുറത്ത് വന്നപ്പോള്‍ ആളുകള്‍ അതിനോട് പ്രതികരിച്ച രീതിയില്‍ നിന്ന് ഒരുപാട് വ്യത്യാസം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രധാന മാറ്റമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. സ്യൂട്ട് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാന്‍ കഴിയുന്നവര്‍ ഈ സൗകര്യം സ്വീകരിക്കുന്നത് പ്രസവത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ ഗര്‍ഭിണിയെ സഹായിക്കുമെന്നും സര്‍ക്കാര്‍ ആശുപത്രിയിലോ സാധാരണ പ്രൈവറ്റ് ആശുപത്രിയിലോ ഈ സൗകര്യങ്ങള്‍ ലഭിക്കില്ലെന്നും സൗമ്യ സരിന്‍ പറഞ്ഞു.

സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ