ആകാശത്തെ അതിശയക്കാഴ്ച നാളെ, ദൃശ്യമാകും,​ എപ്പോൾ എങ്ങനെ കാണാൻ കഴിയും

Wednesday 09 July 2025 9:50 PM IST

ജൂലായ് മാസത്തിലെ ആദ്യ പൂർണ ചന്ദ്രോദയം നാളെ ദൃശ്യമാകും. ബക്ക് മൂൺ എന്നാണ് ജൂലായ് മാസത്തിലെ ആദ്യത്തെ പൂർണ ചന്ദ്രനെ വിളിച്ചു വരുന്നത്. സൂര്യാസ്തമയത്തിന് ശേഷമായിരിക്കും ബക്ക് മൂൺ ദൃശ്യമാകുക. ശുക്രനും ശനിയും ഉൾപ്പെടെയുള്ള ഗ്രഹങ്ങൾക്ക് ഒപ്പം ആകാശത്തെ അതിശയക്കാഴ്ചയാകും ബക്ക് മൂണിന്റെ ദൃശ്യം.

തെളിഞ്ഞ ആകാശത്ത് മാത്രമായിരിക്കും ബക്ക് മൂൺ കൃത്യമായി ദൃശ്യമാവുക. ചന്ദ്രൻ ഉദിച്ചുയരുന്ന സമയത്ത വലുതും സ്വർണ നിറവുമുള്ള ബക്ക് മൂണിനെ കാണാനാകും. സാൽമൺ മൂൺ,​ റാസ്‌ബെറി മൂൺ,​ തണ്ടർ മൂൺ എന്നീ പേരുകളിലും ബക്ക് മൂൺ അറിയപ്പെടുന്നു.

ജൂലായ് 10ന് വൈകുന്നേരം 4.36ന് പൂർണ ചന്ദ്രൻ അതിന്റെ ഉച്ചസ്ഥായിയിലെത്തും. ന്യൂയോർക്ക് നഗരത്തിൽ പ്രാദേശിക സമയം രാത്രി 8.53ന് ബക്ക് മൂണിനെ കാണാനാകും. പലയിടത്തും ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ കാരണം ചന്ദ്രോദയത്തിന്റെ സമയം വ്യത്യാസപ്പെടാം. അതത് സ്ഥലങ്ങളിലെ ചന്ദ്രോദയ വിവരം timeanddate.com അല്ലെങ്കിൽ in-the-sky.org പോലുള്ള വെബ്സൈറ്റുകളിൽ നിന്ന് അറിയാൻ സാധിക്കും.