സ്വാഗതം ചെയ്‌ത് സി.ബി.എസ്.ഇ സ്‌കൂളുകൾ
കൊച്ചി:എൻജിനീയറിംഗ്,ഫാർമസി പ്രവേശന ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത്
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള.കേന്ദ്ര സിലബസ് വിദ്യാർത്ഥികളോട് കടുത്ത വിവേചനം പുലർത്തുന്നതാണ് ലിസ്റ്റ് തയ്യാറാക്കാൻ ഉപയോഗിച്ച മാർക്ക് സമീകരണമെന്ന കൗൺസിലിന്റെ നിലപാടിന് ലഭിച്ച അംഗീകാരമാണ് ഉത്തരവെന്ന് കൗൺസിൽ നാഷണൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.
കേന്ദ്ര സിലബസിൽ പഠിച്ചെന്ന ഏക കാരണത്താൽ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്ന രീതിയാണ് പുതിയ സമീകരണത്തിൽ സ്വീകരിച്ചത്.വിധിയുടെ അന്തസത്ത ഉൾക്കാണ്ട് തെറ്റു തിരുത്താനും വിവേചനം അവസാനിപ്പിക്കാനും സർക്കാർ തയ്യാറാകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
കീം റാങ്ക് ലിസ്റ്റ് കേസിൽ, അവസാന നിമിഷം വന്ന പ്രോസ്പെക്ടസ് ഭേഗദതി സംബന്ധിച്ചാണ് പ്രധാന വാദം ഉന്നയിച്ചത്. ഇത് ഹൈക്കോടതി ഗൗരവമായെടുത്തു. - അഡ്വ. മോഹൻ ജേക്കബ് തോമസ് (ഹർജിക്കാരിയുടെ അഭിഭാഷകൻ)