മഞ്ഞുമ്മൽ ബോയ്സ്: ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Thursday 10 July 2025 1:56 AM IST

ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറടക്കം മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തട്ടിപ്പിനിരയായെന്ന് പരാതിയുള്ള സിറാജ് വലിയതുറ ഹമീദാണ് കേരള ഹൈക്കോടതി നടപടി ചോദ്യം ചെയ്‌ത് ഹർജി സമർപ്പിച്ചത്.