പെൻഷണേഴ്സ് യൂണിയൻ ധർണ

Thursday 10 July 2025 1:10 AM IST
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ഫിനാൻസ് ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു‌. ജില്ലാ പ്രസിഡന്റ് ജി. ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രാജേ ന്ദ്രൻ സ്വാഗതം പറഞ്ഞു. വാട്ടർ അതോറിട്ടി പെൻഷണേഴ്‌സ് സംസ്ഥാന സെക്രട്ടറി എസ്. സുഭാഷ്, കെ.എസ്‌. എസ്‌.‌പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ചെല്ലപ്പൻ ആചാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. സമ്പത്ത് കുമാർ, വി. ഗിരിജാദേവി, ജി. സദാനന്ദൻ, ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ. ശിവശങ്കരപ്പിള്ള, ജില്ലാ ജോ. സെക്രട്ടറി കെ.രാജൻ, കൊല്ലം ടൗൺ ബ്ലോക്ക് സെക്രട്ടറി എൻ.പി. ജവഹർ എന്നിവർ സംസാരിച്ചു.