വിദ്യാത്ഥികൾക്ക് ആദരവും ഉമ്മൻചാണ്ടി പുരസ്കാരണ വിതരണവും
ഇരവിപുരം: പൊലീസും എസ്.എഫ്.ഐ.യും ചേർന്ന് യൂണിവേഴ്സിറ്റികൾ പിടിച്ചെടുക്കുന്ന സ്ഥിതിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഉമ്മൻചാണ്ടി സാധുജന സഹായ സമിതിയുടെ നേതൃത്വത്തിൽ ഇരവിപുരം എൻ.എൻ.സി ജംഗ്ഷനിൽ സംഘടിപ്പിച്ച, വിദ്യാർത്ഥികളെ ആദരിക്കലും ഉമ്മൻചാണ്ടി പുരസ്കാരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷാദ് ചകിരിക്കട അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. എ. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് മുതിർന്ന പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം. നാസർ ജനപ്രതിനിധികളെയും അസൈൻ പള്ളിമുക്ക്, അനസ് ഇരവിപുരം എന്നിവർ ആശാ പ്രവർത്തകരെയും ആദരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ബൈജു ആലുംമൂട്ടിൽ, മണക്കാട് സലിം എന്നിവർ സ്പോർട്സ് അവാർഡ് വിതരണം നടത്തി. ഡി.സി.സി അംഗം സലിം അല്ലൂസ് ദേശീയ മാരത്തോൺ താരത്തെ ആദരിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ മഷ്ഹൂർ പള്ളിമുക്ക്, എം.എ. ഷുഹാസ്, വയനക്കുളം സലിം, ഹുസൈൻ എന്നിവർ പ്ലസ്ടു അവാർഡുകളും എം.എച്ച്. സ്നോഫർ, ഷാജി ഷാഹുൽ, മാൽക്കം വർഗീസ്, ഹാഷിർ കയ്യാലക്കൽ, സിയാദ് ഇബ്രാഹിം എന്നിവർ എസ്.എസ്.എൽ.സി അവാർഡ് വിതരണവും നടത്തി. അഡ്വ. എ. ഷാനവാസ് ഖാൻ, നൗഷാദ് യൂനുസ്, ദമാം അബ്ദുൽ വാഹിദ് എന്നിവർക്കും ബിസ്മില്ലാ യുവജന സംഘടന, അറഫാ നഗർ റസിഡന്റ്സ് അസോസിയേഷൻ, കൊല്ലൂർവിള ഫ്രണ്ട്സ് എന്നീ സംഘടനകൾക്കും ഉമ്മൻചാണ്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷാഫി ബഷീർ സ്വാഗതവും അൻസർ കുറവന്റഴികം നന്ദിയും പറഞ്ഞു.