2 മലയാളികൾക്ക് യു.എസ് പുരസ്കാരം

Wednesday 09 July 2025 10:21 PM IST

തിരുവനന്തപുരം: അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പ്രൊഫ. പോൾ ഡഡ്ലി വൈറ്റ് അന്താരാഷ്ട്ര പുരസ്കാരം രണ്ട് മലയാളികൾക്ക്. മൈക്രോബബിൾ ഡിറ്റക്ഷൻ സംബന്ധിച്ച പ്രബന്ധത്തിനാണ് പുരസ്കാരം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥിയും കൊല്ലം ട്രാവൻകൂർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയാക്ക് സർജറി പ്രൊഫസറുമായ ഡോ.പ്രദീപ് കുമാർ രാധാകൃഷ്ണൻ, അമിറ്റി സർവകലാശാലയിലെ എയ്‌റോസ്പേസ് എൻജിനിയറിംഗ് പ്രൊഫസർ സനൽകുമാർ എന്നിവർക്കാണ് പുരസ്കാരം. അമേരിക്കൻ കാർഡിയോളജിയുടെ പിതാവെന്ന് അറിയപ്പെടുന്ന പ്രൊഫ. പോൾ ഡഡ്ലി വൈറ്റിന്റെ പേരിലുള്ളതാണ് പുരസ്കാരം.