നിപ: സമ്പർക്കപ്പട്ടികയിൽ 498 പേർ
Wednesday 09 July 2025 10:25 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളത് 498 പേർ. മലപ്പുറത്ത് 203, കോഴിക്കോട് 116, പാലക്കാട് 177, എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേർ ചികിത്സയിലുള്ളത്. രണ്ടു പേർ ഐ.സിയുവിലാണ്. മലപ്പുറത്ത് 46 സാമ്പിളുകൾ നെഗറ്റീവായി. പാലക്കാട് മൂന്ന് പേർ ഐസൊലേഷനിലാണ്. പാലക്കാട് അഞ്ച് പേരുടെ ഫലവും നെഗറ്റീവായി. രണ്ട് പേർ ആശുപത്രി വിട്ടു. നിപ സ്ഥിരീകരിച്ചയാൾ കോഴിക്കോട് ഐ.സി.യുവിൽ ചികിത്സയിലാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.