റിവേഴ്സ് ഗിയറിൽ സ്വർണവില
Thursday 10 July 2025 2:33 AM IST
കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം കൂടിയ വില ഇന്നലെ കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയും പവന് 480 രൂപ കുറഞ്ഞ് 72,000 രൂപയുമായി. യു.എസ് ഡോളറിന്റെ മൂല്യമുയർന്നത് ആഗോളതലത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടാക്കി. ഇതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യു.എസ് പ്രസിഡന്റിന്റെ പുതിയ താരിഫ് നയം നിക്ഷേപകരിൽ ആശങ്ക ഉയർത്തുന്നുണ്ട്.