മലേഷ്യ എയർലൈൻസിന്റെ ഓസ്ട്രേലിയൻ ഓഫർ
Thursday 10 July 2025 2:37 AM IST
തിരുവനന്തപുരം: ഓസ്ട്രേലിയയിലേക്ക് വിമാനസർവീസുകൾ കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്കുള്ള വിമാനയാത്രയ്ക്ക് കൂടുതൽ ഓഫറുകൾ പ്രഖ്യാപിച്ച് മലേഷ്യൻ എയർലൈൻസ്. നവംബർ 29മുതലുളള സർവ്വീസുകൾക്കാണ് ഓഫർ. ടിക്കറ്റുകൾ ജൂലായ് 31മുതൽ ബുക്ക് ചെയ്യാം. ഇന്ത്യയിലേക്കുള്ള മടക്കടിക്കറ്റിനാണ് ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുക. മലേഷ്യയിലെ പെനാങ്, ലങ്കാവി, കോട്ടബാരു എന്നിവയടക്കം ഏഴു സ്ഥലങ്ങളിൽ ഒന്നിലേക്ക് ക്വാലലംപൂരിൽനിന്നുള്ള യാത്രയ്ക്ക് സൗജന്യ റിട്ടേൺ ഫ്ലൈറ്റ് ലഭ്യമാണ്. www.kalaysiaairlines.com എന്ന വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.