വിലക്കയറ്റത്തിൽ ബി.പി.എൽകാർക്ക് കൈത്താങ്ങ്: സബ്‌സിഡിയിൽ വെളിച്ചെണ്ണ നൽകാൻ കേരഫെഡ്

Thursday 10 July 2025 2:40 AM IST

ക​ണ്ണൂ​ർ​:​ ​വെ​ളി​ച്ചെ​ണ്ണ​ ​വി​ല​ ​കു​തി​ച്ചു​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ബി.​പി.​എ​ൽ​ ​കാ​ർ​ഡ് ​ഉ​ട​മ​ക​ൾ​ക്ക് ​സ​ബ്സി​ഡി​ ​സ​ഹാ​യം​ ​പ​രി​ഗ​ണി​ച്ച് ​കേ​ര​ഫെ​ഡ്.​ ​ഓ​ണ​ക്കാ​ല​ത്ത് ​വെ​ളി​ച്ചെ​ണ്ണ​ ​വി​ല​ ​കൂ​ടു​ത​ൽ​ ​ഉ​യ​രു​മെ​ന്ന​തി​നാ​ലാ​ണ് ​സ​ബ്സി​ഡി​ ​നി​ര​ക്കി​ൽ​ ​വെ​ളി​ച്ചെ​ണ്ണ​ ​വി​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​ആ​ലോ​ച​ന.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​പ്രൊ​പ്പോ​സ​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ക്കാ​യി​ ​സ​മ​ർ​പ്പി​ക്കു​മെ​ന്ന് ​കേ​ര​ഫെ​ഡ് ​ചെ​യ​ർ​മാ​ൻ​ ​വി.​ ​ചാ​മു​ണ്ണി,​ ​എം.​ഡി.​ ​സാ​ജു​ ​സു​രേ​ന്ദ്ര​ൻ,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​ശ്രീ​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ൽ​ ​കൊ​പ്ര​യു​ടെ​ ​വി​ല​യി​ൽ​ 2025​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​മു​ൻ​വ​ർ​ഷ​വു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ 75​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ചു.​ ​കേ​ര​ള​ത്തി​ൽ​ ​മേ​യ് 1​ന് ​ക്വി​ന്റ​ലി​ന് 17,800​ ​രൂ​പ​യാ​യി​രു​ന്ന​ ​കൊ​പ്ര​യു​ടെ​ ​വി​ല​ ​ജൂ​ൺ​ 22​ന് 23,900​ ​രൂ​പ​യാ​യി​ ​കു​തി​ച്ചു​യ​ർ​ന്നു.​ 52​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ 6,100​ ​രൂ​പ​യാ​ണ് ​വ​ർ​ദ്ധി​ച്ച​ത്. കേ​രാ​ഫെ​ഡി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ 2024​ ​ഒ​ക്‌​ടേ​ബ​റി​ൽ​ ​കി​ലോ​ഗ്രാ​മി​ന് 125​ ​രൂ​പ​യാ​യി​രു​ന്ന​ ​കൊ​പ്ര​യു​ടെ​ ​സം​ഭ​ര​ണ​ ​വി​ല​ 2025​ ​ജൂ​ണി​ൽ​ 84​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച് 230​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ന്നു.​ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ​ ​വി​ല​ ​ഒ​രു​ ​ലി​റ്റ​റി​ന് 245​ ​രൂ​പ​യി​ൽ​ ​നി​ന്ന് 419​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ന്നു.

വിലയിൽ കുറവ് 2026 പകുതിയോടെ

ആ​ഗോ​ള​ത​ല​ത്തി​ൽ​ ​വെ​ളി​ച്ചെ​ണ്ണ​ ​വി​ല​യി​ൽ​ ​ഏ​ക​ദേ​ശം​ 41​ശ​ത​മാ​ന​വും​ ​രാ​ജ്യ​ത്ത് 60​ശ​ത​മാ​ന​വും​ ​വ​ർ​ദ്ധ​ന​വും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​ലോ​ക​ബാ​ങ്കി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം​ 2026​ ​പ​കു​തി​യാ​കു​മ്പോ​ൾ​ ​നി​ല​വി​ലെ​ ​വി​ല​ക്ക​യ​റ്റ​ത്തി​ൽ​ 2​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​

വിലക്കയറ്റത്തിന് പ്രധാന കാരണങ്ങൾ

കാലാവസ്ഥാ വ്യതിയാനമൂലമുള്ള പ്രശ്നങ്ങൾ ആഗോള ആവശ്യകതയിലെ വർദ്ധന  രോഗകീടബാധ

പുത്തൻ സംരംഭങ്ങൾ

ചെറുപുഴയിൽ പുതിയ നാളികേര സംഭരണ കേന്ദ്രം ആരംഭിച്ചു

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇസാഫുമായി സഹകരിച്ച് സംഭരണ കേന്ദ്രങ്ങൾ

വിപണിവിലയേക്കാൾ കൂടുതൽ വിലയ്ക്ക് പച്ചത്തേങ്ങ സംഭരണം

വ്യാജനെ കരുതിയിരിക്കണം

ഓണവിപണി ലക്ഷ്യമാക്കി 20 മുതൽ കൂടുതൽ ഷിഫ്റ്റുകൾ അനുവദിച്ച് ഉത്പാദനം വർദ്ധിപ്പിക്കും. ഉയർന്ന വിലയിൽ വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ആവേശത്തിൽ ഓണത്തിന് വ്യാജ വെളിച്ചെണ്ണ വിപണിയിൽ വ്യാപകമായി ഇറങ്ങാൻ സാദ്ധ്യതയുണ്ടെന്നും കേരാഫെഡ് മുന്നറിയിപ്പ് നൽകി.