ഡി.പി വേൾഡിന് റെക്കാഡ് നേട്ടം
കൊച്ചി: കൊച്ചിയിൽ ഡി.പി വേൾഡ് നടത്തുന്ന അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐ.സി.ടി.ടി) 2025 ജൂണിൽ 81,000 ടി.ഇ.യു (ഇരുപത് അടിക്ക് തുല്യ യൂണിറ്റുകൾ) കൈകാര്യം ചെയ്ത് നേട്ടമിട്ടു. 2025 മേയ് മാസത്തേക്കാൾ 35ശതമാനം വർദ്ധനവാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ജൂണിൽ, നിരവധി മദർ ഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ ഡി.പി വേൾഡ് കൊച്ചിൻ വിജയകരമായി കൈകാര്യം ചെയ്തു. ഡി.പി വേൾഡ് കൊച്ചിയിലും അതിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലും ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് നേട്ടമെന്ന് ഡി.പി വേൾഡ് കൊച്ചി, പോർട്ട്സ് ആന്റ് ടെർമിനൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദിപിൻ കയ്യത്ത് പറഞ്ഞു.