വായനപക്ഷാചരണം

Wednesday 09 July 2025 11:10 PM IST

പെരിങ്ങനാട്: ഇ വി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പെരിങ്ങനാട് തൃച്ചേന്ദ മംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായന പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും നടത്തി .വിദ്യാരംഗം കൺവീനർ ടി. സുജാത അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജുരാധാകൃഷൻ ഉദ്ഘാടനം ചെയ്തു.അഡ്വ ഇടയ്ക്കാട് സിദ്ധാർത്ഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ആർ രാജേഷ് , ഗ്രന്ഥശാല പ്രസിഡന്റ് കെ.ജെ സോമരാജൻ, അടൂർ ശശാങ്കൻ ,അധ്യാപകരായ ജോസഫ് സലിൻ , സിന്ധുമാധവൻ തുടങ്ങിയവർ സംസാരിച്ചു