അനുസ്മരണം

Wednesday 09 July 2025 11:11 PM IST

അടൂർ :പഴകുളം മേട്ടുംപുറംസ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഐ.വി ദാസ് അനുസ്മരണവും വായനാ പക്ഷാചരണ സമാപനവും നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി വിനോദ് മുമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എസ് മീരാസാഹിബ് അനുസ്മരണം നടത്തി. സെക്രട്ടറി എസ്. അൻവർ ഷാ, ബിജു ജനാർദ്ദനൻ ,എസ്. താജുദീൻ,പി.പി ആന്റണി, മുഹമ്മദ് ഖൈസ്, ടി.പി രാധാകൃഷ്ണൻ, ഷെഫിൻ ഷാജി എൽ ഷിംന എന്നിവർ പ്രസംഗിച്ചു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായാണ് പരിപാടി നടത്തിയത്.