സമര സംഗമം
Wednesday 09 July 2025 11:13 PM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത, അഴിമതി, ജനദ്രോഹ നടപടികൾ, വന്യജീവി ആക്രമണം, ആരോഗ്യമേഖലയുടെ തകർച്ച എന്നിവയ്‌ക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ന് രാവിലെ 10ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സമര സംഗമം സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. സമര സംഗമം വിജയിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.