നടപടിവേണം
Wednesday 09 July 2025 11:14 PM IST
കോന്നി: ജില്ലയിലെ പാറമടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ ഉണ്ടാകണമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, പ്രസിഡന്റ് എസ്. ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു. കോന്നിയിൽ അപകടം നടന്ന പാറമട സന്ദർശിക്കുകയായിരുന്നു അവർ. സി. ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ, ജില്ലാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ, പഞ്ചായത്ത് കൺവീനർ ഷാഹീർ പ്രണവം, ശ്യാംകുമാർ എന്നിവരും ഇവരോടൊപ്പം സ്ഥലം സന്ദർശിച്ചു.മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ക്വാറി ഉടമ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.