പ്രകടനം

Wednesday 09 July 2025 11:15 PM IST

കോന്നി: ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോന്നി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാരും, അദ്ധ്യാപകരും കോന്നി ടൗണിൽ പ്രകടനം നടത്തി. എൻ. ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി. ബിനുകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി.ഷൈബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സതീഷ് കുമാർ, എസ്.ശ്രീലത, കെ.എം.ജസ്ന,കെ.എസ്. ടി. എ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്. ജ്യോതിഷ്, ജില്ലാ ട്രഷറർ ഷീജ , കെ. എൻ. ടി. ഇ. ഒ നേതാവ് അനിത് എന്നിവർ നേതൃത്വം നൽകി.