പ്രകടനം നടത്തി

Thursday 10 July 2025 1:15 AM IST
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് നേതൃത്വത്തിൽ കോന്നിയിൽ നടത്തിയ പ്രകടനം

കോന്നി: സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും മേഖലയിൽ പണിമുടക്ക് സമ്പൂർണമായിരുന്നെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോന്നി താലൂക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും അടഞ്ഞുകിടന്നു. അവശ്യ സർവീസിലെ ജീവനക്കാർ ഹാജർ രേഖപ്പെടുത്താതെയാണ് ജോലി ചെയ്തത്. പണിമുടക്കിയ ജീവനക്കാരും, അദ്ധ്യാപകരും കോന്നി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിന്ന് കോന്നി ടൗണിലേക്ക് പ്രകടനം നടത്തി. തുടർന്ന് പണിമുടക്ക് സമരകേന്ദ്രത്തിൽ എത്തി ധർണയിൽ പങ്കുചേർന്നു. പ്രകടനത്തിന് എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി. ബിനുകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം എം.പി.ഷൈബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സതീഷ് കുമാർ, എസ്.ശ്രീലത, കെ.എം.ജസ്ന, കെ.എസ്. ടി. എ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്. ജ്യോതിഷ്, ജില്ലാ ട്രഷറർ ഷീജ , കെ.എൻ ടി.ഇ.ഒ നേതാവ് അനിത് എന്നിവർ നേതൃത്വം നൽകി.