കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ
കൊല്ലം: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തഴുത്തല തൊടിയിൽ പുത്തൻ വീട്ടിൽ ഷൈനിനെ (32) കാപ്പ ചുമത്തി തടങ്കലിൽ അടച്ചു. 2019 മുതൽ കൊട്ടിയം, ഇരവിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആറ് ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകശ്രമം, വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, നരഹത്യാശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇയാൾ മുമ്പും കാപ്പാ നിയമപ്രകാരം ആറ് മാസത്തെ കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും കേസിൽ പ്രതിയായതിനെ തുടർന്ന് ജില്ലാ പൊലീസ് ചീഫ് കിരൺ നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പി.പ്രദീപ്, എസ്.ഐ ജോയി, സി.പി.ഒ മാരായ പ്രവീൺചന്ദ്, ഷെമീർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.