മാക്‌ട: ജോഷി മാത്യു ചെയർമാൻ

Thursday 10 July 2025 12:27 AM IST

കൊച്ചി:മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷന്റെ (മാക്‌ട)ചെയർമാനായി സംവിധായകൻ ജോഷി മാത്യു, ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റി,ട്രഷററായി സജിൻ ലാൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.രാജീവ് ആലുങ്കൽ,പി.കെ.ബാബുരാജ് (വൈസ് ചെയർമാൻമാർ),എൻ.എം. ബാദുഷ,ഉത്പൽ വി. നായനാർ, സോണി സായ്(ജോയിന്റ് സെക്രട്ടറിമാർ),ഷിബു ചക്രവർത്തി,എം.പദ്മകുമാർ,മധുപാൽ,ലാൽ ജോസ്, ജോസ് തോമസ്, സുന്ദർദാസ്,വേണു ബി.നായർ,ബാബു പള്ളാശേരി,ഷാജി പട്ടിക്കര,എൽ.ഭൂമിനാഥൻ,അപർണ രാജീവ്, ജിസൺ പോൾ,എ.എസ്. ദിനേശ്, അഞ്ജു അഷ്‌റഫ് (എക്‌സിക്യുട്ടീവ് അംഗങ്ങൾ)എന്നിവരാണ് മറ്റ് ഭാരവാഹികൾ.