ആക്രമണത്തിൽ നടപടി വേണം: എൻ.ജി.ഒ സംഘ് 

Thursday 10 July 2025 12:28 AM IST

തിരുവനന്തപുരം: പണിമുടക്ക് ദിവസം ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ഓഫീസുകൾ അടപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ സംഘ്. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അറിയിച്ചു.