പുത്തൂരിൽ പണിമുടക്ക് പൂർണം

Thursday 10 July 2025 12:29 AM IST

പുത്തൂർ: ദേശീയ പണിമുടക്ക് പുത്തൂരിൽ പൂർണമായിരുന്നു. കടകളും വാഹനങ്ങളും പൂർണമായി നിശ്ചലമായി.

തുടർന്ന്, സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പുത്തൂർ ടൗണിൽ പ്രകടനം നടന്നു. സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു, ജില്ലാ പഞ്ചായത്ത് അംഗം സുമാലാൽ, സി.പി.ഐ പുത്തൂർ ലോക്കൽ സെക്രട്ടറി രഘുനാഥൻ, എസ്.ആർ. ഗോപകുമാർ, രാജസേനൻ, ശശികുമാർ, സി.അനിൽകുമാർ, ജയൻകുട്ടി, പ്രദീപ് കുമാർ, അനന്തൻ, വിജയൻപിള്ള എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പിന്നീട് പുത്തൂരിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂർ സുന്ദരശേൻ ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, മാറനാട് ശ്രീകുമാർ, കോട്ടയ്ക്കൽ രാജപ്പൻ, ശശികല പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

ദേശീയ പണിമുടക്കിന്റെ ഭാഗമായി പുത്തൂർ ടൗണിൽ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലും പ്രകടനം നടന്നു. മഠത്തിനാപുഴ അജയൻ, പ്രസാദ് യോഹന്നാൻ, സ്പർജൻ, എസ്.എൻ. പുരം സുനിൽ, ജയകൃഷ്ണൻ എന്നിവർ ഇതിന് നേതൃത്വം നൽകി.