മാസപ്പടിക്കേസ് പരിഗണിക്കുന്നത് മാറ്റി

Thursday 10 July 2025 12:29 AM IST

ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ആഗസ്റ്റ് 13ലേക്ക് മാറ്റി. വാദം പറയാൻ അഭിഭാഷകർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. അന്വേഷണറിപ്പോർട്ട് സമർപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ വാക്കാൽ നിർദ്ദേശമുണ്ടായിട്ടും കുറ്റപത്രം സമർപ്പിച്ചത് കോടതിയുത്തരവിനെ ധിക്കരിക്കലാണെന്നാണ് കരിമണൽ കമ്പനിയുടെ വാദം.