പൊന്മനയിൽ ലഹരിവിരുദ്ധ സദസ്
Thursday 10 July 2025 12:31 AM IST
പൊന്മന: വായന പക്ഷാചരണത്തിന്റെ ഭാഗമായി പൊന്മന സംസ്കൃതി ഗ്രന്ഥശാല ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു. ചവറ എസ്.എച്ച്.ഒ എം.ഷാജഹാൻ ഉദ്ഘാടനം ചെയ്യുകയും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിക്കുകയും ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സാം സൺ പൊന്മന അദ്ധ്യക്ഷനായി. സെക്രട്ടറി ആർ. മുരളി സ്വാഗതം ആശംസിച്ചു.
ബാലവേദി സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വിജയമ്മലാലി ഉദ്ഘാടനം ചെയ്തു. തുടർന്ന്, പ്രതിഭാ സംഗമം കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് യോഹന്നാൻ ആന്റണി ഉദ്ഘാടനം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി, ചവറ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ അവതരിപ്പിച്ച 'ജീവിതമാണ് ലഹരി' എന്ന നാടകവും അരങ്ങേറി. ജെസീന്ത, ത്യാഗരാജൻ, മനു, സുജിത, സൗമ്യ, ജോൺസൺ, ജലജ, ആകാശ് രത്നൻ, ഗീത, മേരി എന്നിവർ സംസാരിച്ചു.