അനർട്ടിനെതിരായ ആരോപണം: അന്വേഷിക്കാൻ നിർദ്ദേശം

Thursday 10 July 2025 12:41 AM IST

തിരുവനന്തപുരം: പി.എം കുസും പദ്ധതിയിൽ വലിയ ക്രമക്കേടുകളുണ്ടായെന്ന പേരിൽ അനർട്ടിനെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഊർജ്ജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികളായ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് കിട്ടിയതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.