പണിമുടക്ക് ആഘാതം: രാജീവ് ചന്ദ്രശേഖർ

Thursday 10 July 2025 12:42 AM IST

തിരുവനന്തപുരം: കടംകേറി നെട്ടോട്ടമോടുന്ന കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് പണിമുടക്ക് സൃഷ്ടിച്ച ആഘാതമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ദേശീയ പണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനാണെന്ന് തെളിഞ്ഞു. സാധാരണക്കാരുടെ അന്നം മുടക്കിയതല്ലാതെ പണിമുടക്ക് കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല.