പി.സി. ജോർജ്ജിന്റെ വിദ്വേഷ പ്രസംഗം: റിപ്പോർട്ട് തേടി കോടതി

Thursday 10 July 2025 12:44 AM IST

തൊടുപുഴ: പി.സി. ജോർജ്ജിന്റെ തൊടുപുഴയിലെ വർഗീയ പ്രസംഗത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ സന്നദ്ധ സംഘടന തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജവഹർലാൽ നെഹ്റുവിനെതിരെയാണ് വർഗീയ പരാമർശം നടത്തിയത്. ജോർജ്ജിനെയും സന്നദ്ധസംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കും.