വാട്ടർ അതോറിട്ടി ഉപരോധം 16ന്
Thursday 10 July 2025 12:51 AM IST
തിരുവനന്തപുരം: പൊതുടാപ്പ് കുടിശികയായി അനുവദിച്ച 719 കോടി സർക്കാർ തിരിച്ചെടുത്തതിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന വാട്ടർ അതോറിട്ടി മാനേജ്മെന്റിനുമെതിരേ കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ രാവിലെ 9 മുതൽ ജലഭവൻ ഉപരോധിക്കും. മുൻമന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് പി.ബിജു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി മുഖ്യപ്രഭാഷണം നടത്തും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, വി.ആർ.പ്രതാപൻ, ജനറൽ സെക്രട്ടറി ബി. രാഗേഷ് തുടങ്ങിയവർ സംസാരിക്കും.