ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Thursday 10 July 2025 1:24 AM IST

കോക്കൂർ: എ.എച്ച്.എം ഗവ.എച്ച്.എസ്.എസിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ടീൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂർ നിർവ്വഹിച്ചു. എച്ച്.എം.കെ റീജ അധ്യക്ഷത വഹിച്ചു. ആരോഗ്യപരിപാലനത്തെ കുറിച്ചും ലഹരിയിൽ നിന്നുള്ള വിമുക്തിയെക്കുറിച്ചും വാവന്നൂർ അഷ്ടാംഗം ആയുർവേദ ചികിത്സാലയത്തിലെ ഡോ. സ്വാതി ക്ലാസെടുത്തു. സി.ടി.അനീഷ്, കെ.ആർ രമണി, കെ.എം. വിപിൻ, കെ.പ്രേംകുമാർ എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് നോഡൽ ഓഫീസർ എം.കെ ലത സ്വാഗതവും ഗ്രീഷ്മ നന്ദിയും പറഞ്ഞു.