ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

Thursday 10 July 2025 1:26 AM IST

പെരിന്തൽമണ്ണ: ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ സാജു ആന്റണി പത്താടൻ നിർവഹിച്ചു. പ്രസിഡന്റായി വർഗീസ് തെക്കെക്കോട്ട്, സെക്രട്ടറിയായി ലയൺ അനിൽ ജോ ഫിലിപ്പ്, ട്രഷററായി ഷീജ റോയി എന്നിവർ ചുമതലയേറ്റു. ആകാശപ്പറവ ചാരിറ്റബിൾ സംഘടനക്കും സായി സ്‌നേഹതീരം ട്രൈബൽ ഹോസ്റ്റലിനും സാമ്പത്തിക സഹായം നൽകി സർവീസ് പ്രൊജക്ടുകൾക്ക് തുടക്കം കുറിച്ചു. അങ്ങാടിപ്പുറം പെയിൻ ആൻഡ് പാലിയേറ്റീവിൽ ഒരു ഫിസിയോ തെറാപ്പി യൂണിറ്റും കൂടി തുടങ്ങും. പ്രസിഡന്റ് പേഴ്സി ടി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ സാജു ആന്റണി പത്താടൻ ഉദ്ഘാടനം ചെയ്തു. അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറിമാരായ ഡോ കൊച്ചു എസ്. മണി, അഭിലാഷ്, ചീഫ് എഡിറ്റർ ഒ.കെ റോയി, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറിമാരായ കെ.സി ഇസ്മായിൽ, രഘുനാഥ് മാടവന, റീജിയൻ ചെയർമാൻ ലയൺ ഡോ. നഈമു റഹ്മാൻ, സോൺ ചെയർമാൻ ശശികുമാർ, എ.സി.പി ദേവിക, എഫ്.ഡബ്ല്യു.സി സുലേഖ, ലേഡി സർക്കിൾ സെക്രട്ടറി ഷീജ റോയി, പദ്മനാഭൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിൽ ജോ ഫിലിപ്പ് നന്ദിയും പറഞ്ഞു.